വയനാട്: കല്‍പ്പറ്റയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഫ്യൂച്ചര്‍ ഷോറൂം നാളെ രാവിലെ പത്തിന് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.
കല്‍പ്പറ്റ മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മൈജി കല്പ്പറ്റയ്ക്ക് സമ്മാനിക്കുന്നത്. വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ക്കൊപ്പം മൈജി ഓണം മാസ് ഓണം സീസണ് 4 സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബമ്പര്‍ സമ്മാനം ബിഎംഡബ്ള്യു കാര്‍, ലക്കി ഡ്രോയിലൂടെ 20 കാര്‍, 25 സ്കൂട്ടര്‍, ഒരു ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ് ഇതിന് പുറമെ ഉറപ്പായ സ്ക്രാച്ച് ആൻഡ് വിന് സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്.
ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന സ്പെഷ്യല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്കുന്ന ഓഫറുകളും കൂടി ചേരുമ്പോള്‍ ഓഫര്‍ മൂല്യം ആകെ 30 കോടി രൂപ കടക്കും. ഇതുവരെ കാണാത്ത ഉല്പന്നനിര, ഒറിജിനല്‍ പ്രൊഡക്റ്റ്സ്, മികച്ച കസ്റ്റമര്‍ കെയര്‍, മൈജിയുടെ ആകര്‍ഷകമായ മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് കല്‍പ്പറ്റ മൈജി ഫ്യൂച്ചര്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. റിലയന്‍സ് പമ്പിന് സമീപം കൈനാട്ടി ജംഗ്ഷനിലാണ് ഷോറൂം വരുന്നത്.